09:23pm 10 November 2026
NEWS
ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം
06/07/2026  08:00 PM IST
ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം


ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി തുളസി ഉത്ഘാടനം ചെയ്തു . മാവേലിക്കര രൂപത വികാരി ജനറൽ മോൺ ജോബ് കല്ലുവിളയിൽ മുഖ്യ പ്രഭാഷണം നടത്തി.
ജീവിതത്തിൽ നന്മ ഉള്ള മനുഷ്യരായി തിരുവാൻ വിദ്യാർത്ഥികളായി ഇരിക്കുമ്പോൾ തന്നെ പരിശീലനം ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ മണികുമാർ, വാർഡ് അംഗം ബിന്ദു രാജേന്ദ്രൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത കെ മുരളി,ഹെഡ്മാസ്റ്റർ ടി കെ സാബു, സീനിയർ അസിസ്റ്റന്റ് ജോമോൻ സി ടി, വാർഡ് അംഗം കെ ബി ഹരികുമാർ, ഫാ ജോബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.